+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹൃ​ദ​യ അ​ഡ്വാ​ൻസ്ഡ് ​സ്റ്റ​ഡീ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാർ

കൊടകര: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ നാ​ഷ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റിൽ "അ​സന്‍റ് 2 കെ18 ' കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻസ്ഡ് ​സ്റ്റ​ഡീ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാരാ​യി. 1
സ​ഹൃ​ദ​യ അ​ഡ്വാ​ൻസ്ഡ് ​സ്റ്റ​ഡീ​സ്  ഓ​വ​റോ​ൾ  ചാ​മ്പ്യ​ന്മാർ
കൊടകര: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ന​ട​ത്തി​യ നാ​ഷ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റിൽ - "അ​സന്‍റ് 2 കെ18 '- കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻസ്ഡ് ​സ്റ്റ​ഡീ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാരാ​യി. 16 മ​ത്സ​ര ഇ​ന​ങ്ങ​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഫി​നാ​ൻസ് ​ഗെ​യിം, ട്ര​ഷ​ർ ഹ​ണ്ട്, എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും ബെ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ടീം, എ​ച്ച്ആ​ർ ഗെ​യിം എ​ന്നി​വ​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി​യാ​ണു സ​ഹൃ​ദ​യ ഒ​ന്നാ​മ​തെ​ത്തി​യ​ത്.
യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻസ​ല​ർ ടി.എ. അ​ബ്ദു​ൾ മ​ജീ​ദ് ജേ​താ​ക്ക​ൾക്കു പു​ര​സ്കാ​രം ന​ൽകി. 40 ​ൽ പ​രം ടീ​മു​ക​ളാ​ണ് ഫെ​സ്റ്റി​ൽ മ​ത്സ​രി​ച്ച​ത്. സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻസ്ഡ് ​സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ടൈ​റ്റ​സ് കാ​ട്ടു​പ​റ​മ്പി​ൽ, പ്രി​ൻസി​പ്പ​ൽ ഡോ. ​പി.ഒ. ജെ​ൻ​സ​ൻ, വൈ​സ് പ്രി​ൻസി​പ്പ​ൽ ഡോ. ​എം.ജെ.റാ ​ണി എ​ന്നി​വ​ർ ജേ​താ​ക്ക​ളെ​യും അ​വ​രെ മ​ത്സ​ര​ത്തി​നാ​യി ഒ​രു​ക്കി​യ അ​സി. പ്ര​ഫ. ക്രി​സ്റ്റ​ഫ​ർ ലൂ​യി​സ്, ആ​തി​ര ദി​ന​രാ​ജ​ൻ എ​ന്നി​ വ​രെ​യും അ​നു​മോ​ദി​ച്ചു.