ചേലക്കര: കേന്ദ്രസർക്കാരിന്റെ പട്ടികജാതി-പട്ടികവർഗ വിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിച്ചതിന് ജയിലിൽ കഴിയുന്നവർക്ക് പുറത്തുവരാനുള്ള അവസരം ഒരുക്കണമെന്നും, ദളിത് യുവാക്കളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പികെഎസ് ചേലക്കര ഏരിയ കമ്മിറ്റി ചേലക്കരയിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ കമ്മിറ്റി അംഗം സി. ഗോപദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കുമാരി വി. തങ്കമ്മ അധ്യക്ഷത വഹിച്ചു. എം.ആർ. രതിമോഹൻ, എം.കെ. അജയൻ, സി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.