തൃശൂർ: ഐക്യരാഷ്ട്ര സഭയുടെ ചെറുമാതൃക സമ്മേളിക്കാനൊരുങ്ങി ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ കുട്ടികൾ. ഒന്പത്, 10, 11 തിയ്യതികളിലാണ് സ്കൂളിൽ ദേവ് മണ് -2018 സംഗമം നടത്തുന്നത്.
ഓരോ വിദ്യാർഥിയും ഓരോ രാജ്യത്തെ പ്രതിനിധീകരിച്ചാണ് സംഗമത്തിൽ വിഷയാവതരണം നടത്തുക. പ്രസംഗകലയിലും കാലിക വിഷയങ്ങളിലും വിദ്യാർഥികളിൽ അറിവു വളർത്തുകയാണ് ദേവ് മണിന്റെ ലക്ഷ്യം.
ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം, ദൗത്യം, പ്രവർത്തനം എന്നിവ മനസിലാക്കുന്നതിന് മൂന്നു ദിവസത്തെ പരിശീലനം വിദ്യാർഥികളെ പ്രാപ്തരാക്കും.
ഒന്പതിന് ഉച്ചകഴിഞ്ഞ് 4.30ന് സബ് കളക്ടർ രേണുരാജ് ഉദ്ഘാടനം ചെയ്യും.
ദേവമാത പ്രൊവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി അധ്യക്ഷനാകും. പ്രിൻസിപ്പൽ ഫാ. ഷാജു എടമന സിഎംഐ, വൈസ് പ്രിൻസിപ്പൽ ഫാ. സിന്േറാ നങ്ങിണി സിഎംഐ, പിഡബ്ല്യുഡി വൈസ് പ്രസിഡന്റ് ടി.ടി. ഷാജൻ തുടങ്ങിയവർ പ്രസംഗിക്കും.