+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​രി​സ​ണ്‍ ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കൃ​ഷി​വ​കു​പ്പ്

പു​തു​ക്കാ​ട്: റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗി​ക്കാ​ൻ കൃ​ഷി വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് പാ​ല​പ്പി​ള്ളി​യി​ൽ വി​ഷ​പ്ര​യോ​ഗം ന​ട​ന്നി​രി​ക്കു​ന്ന​ത്
ഹാ​രി​സ​ണ്‍ ക​ന്പ​നി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി കൃ​ഷി​വ​കു​പ്പ്
പു​തു​ക്കാ​ട്: റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗി​ക്കാ​ൻ കൃ​ഷി വ​കു​പ്പി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണ് പാ​ല​പ്പി​ള്ളി​യി​ൽ വി​ഷ​പ്ര​യോ​ഗം ന​ട​ന്നി​രി​ക്കു​ന്ന​ത്. പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ലെ റ​ബ​ർ എ​സ്റ്റേ​റ്റു​ക​ളി​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്താ​ൻ അ​നു​മ​തി തേ​ടി​കൊ​ണ്ട ് ക​ന്പ​നി​ക​ൾ ഏ​ഴ് മാ​സം മു​ൻ​പ് വ​ര​ന്ത​ര​പ്പി​ള്ളി കൃ​ഷി ഓ​ഫീ​സ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.​
എ​ന്നാ​ൽ കൃ​ഷി​വ​കു​പ്പി​ൽ നി​ന്ന് ക​ള​നാ​ശി​നി പ്ര​യോ​ഗ​ത്തി​നാ​യി അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ന​ധി​കൃ​ത​മാ​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽ വി​ഷ​പ്ര​യോ​ഗം ന​ട​ത്തു​ന്ന​തെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ ഡോ.​സ്വ​പ്ന അ​റി​യി​ച്ചു.
ഏ​ത് ത​ര​ത്തി​ലു​ള്ള നാ​ശി​നി​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കേ​ണ്ടതെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്ന​തും അ​ത് ന​ൽ​കു​ന്ന​തും കൃ​ഷി​വ​കു​പ്പാ​ണ്. കൃ​ത്യ​മാ​യ അ​ള​വി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും കൃ​ഷി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ലു​മാ​ണ് ക​ള​നാ​ശി​നി​പ്ര​യോ​ഗം ന​ട​ത്തേ​ണ്ടതെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്.
എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വു​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് ക​ന്പ​നി​ക​ൾ വി​ഷ​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത്.​ അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന ക​ള​നാ​ശി​നി പ്ര​യോ​ഗ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റു​മെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.​ ഇ​തി​നി​ടെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ന്ന​താ​യി ക​ണ്ടെത്തി​യെ​ന്ന് വ​ര​ന്ത​ര​പ്പി​ള​ളി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്രേ​മ അ​റി​യി​ച്ചു.​നി​ർ​ദേ​ശ​ങ്ങ​ൾ വ​ക​വെ​ക്കാ​തെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​ന്ന ത​ര​ത്തി​ൽ വി​ഷ​പ്ര​യോ​ഗം ന​ട​ത്തി​യ ക​ന്പ​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.