+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് ഖൊ-​ഖൊയിൽ ര​ണ്ടാം സ്ഥാ​നം

ഗു​രു​വാ​യൂ​ർ: ദേ​ശീ​യ സിബിഎ​സ്ഇ ഖൊഖൊ ചാ​ന്പ്യ​ൻ ഷി​പ്പി​ൽ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് ര​ണ്ടാം സ്ഥാ​നം.​ ഹ​രി​യാ​ന ജി​ന്ദി​ൽ ആ​ദി​ശ​ങ്കാ​രാ​ചാ​ര്യ സ്കൂ​ളി​ൽ ന​ട​ന്ന ദേ​ശീ​യ മ​ത്സ​ര​ത്ത
ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് ഖൊ-​ഖൊയിൽ ര​ണ്ടാം സ്ഥാ​നം
ഗു​രു​വാ​യൂ​ർ: ദേ​ശീ​യ സിബിഎ​സ്ഇ ഖൊ-ഖൊ ചാ​ന്പ്യ​ൻ ഷി​പ്പി​ൽ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന് ര​ണ്ടാം സ്ഥാ​നം.​ ഹ​രി​യാ​ന ജി​ന്ദി​ൽ ആ​ദി​ശ​ങ്കാ​രാ​ചാ​ര്യ സ്കൂ​ളി​ൽ ന​ട​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ഹ​രി​യാ​ന സോ​നി​പേ​ട്ട് ഇ​ന്ത്യ​ൻ മോ​ഡ​ൽ സ്കൂ​ളി​നോ​ട് ഒ​രു പോ​യി​ന്‍റ് ന​ഷ്ട​ത്തി​ലാ​ണ് റ​ണ്ണ​റ​പ്പാ​യ​ത്.​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​വ​സ്വം സ്കൂ​ൾ ദേ​ശീ​യ ത​ല​ത്തി​ൽ റ​ണ്ണ​റ​പ്പാ​കു​ന്ന​ത്.​ സം​സ്ഥാ​ന മ​ത്സ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യ 19-ാം വി​ജ​യം നേ​ടി​യാ​ണ് ദേ​വ​സ്വം സ്കൂ​ൾ ദേ​ശീ​യ മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്.
ക്യാ​പ്റ്റ​ൻ എ​സ്.​ രോ​ഹി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ.​വി.​ വൈ​ഷ്ണ​വ്, ശ്യാം​സു​ധീ​ർ, കെ.​എം. ​അ​ഭി​ജി​ത്,ജി​ൽ ക്രി​സ്റ്റ​ണ്‍, ആ​കാ​ശ് പ്ര​ദീ​പ്, കെ.​യു. ​രാ​ഹു​ൽ, എം.​എം.​ മ​ഹേ​ന്ദ്ര​ൻ, ഗ്യാ​നി​ഷ്്് കൃ​ഷ്ണ, കെ.​പി.​നി​ര​ഞ്ജ​ൻ, പാ​ർ​ഥ​സാ​ര​ഥി, അ​രു​ണ്‍​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​റ്റ് ടീ​മം​ഗ​ങ്ങ​ൾ. സ്കൂ​ളി​ലെ കാ​യി​ക അധ്യാ​പ​ക​ൻ എം.​ ജ​യ​ന്ത​നാ​ണ് പ​രി​ശീ​ല​ക​ൻ.​ സ്കൂ​ളി​ലെ അ​ധ്യ​പ​ക​ൻ പി.​ദി​നേ​ശ് ടീം​ മാ​നേ​ജ​രാ​ണ്.​ ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി സ്കൂ​ൾ ദേ​ശീ​യ ത​ല​ത്തി​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട ്.