മഞ്ചേരി: സമൂഹത്തിലെ നിർധനരും ഭവനരഹിതരുമായവർക്ക് വീട് നിർമിക്കുന്നതിനായി മലബാർ ഗോൾഡ് ആൻഡ്് ഡയമണ്ട്സ് ധനസഹായം നൽകി. സ്ഥാപനത്തിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മഞ്ചേരിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അഞ്ച് നിർധന കുടുംബങ്ങൾക്കു സഹായധനം നൽകിയത്. പാവപ്പെട്ട നിരവധി രോഗികൾക്കു ചടങ്ങിൽ സൗജന്യമായി മരുന്നും വിതരണം ചെയ്തു. പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗണ്‍സിലർ കെ.കെ.ബി മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൗണ്‍സിലർമാരായ മാഞ്ചേരി ഫസ്ല, പി.ജി ഉപേന്ദ്രൻ, അഡ്വ. ബീന ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്് എം.പി.എ ഹമീദ് കുരിക്കൾ, ഇൻഫോ ക്ലിനിക് അഡ്മിൻ ഡോ. ഷിംന അസീസ് പ്രസംഗിച്ചു. അബ്ദുൾ ബാസിത് സ്വാഗതവും മുഹമ്മദ് തൗഫീഖ് നന്ദിയും പറഞ്ഞു.