മഞ്ചേരി: അഭിഭാഷകയുടെ പരാതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലീസ്് കേസെടുത്തു. മഞ്ചേരി ബാറിലെ അഭിഭാഷക ശ്രീകലയുടെ പരാതിയിലാണ് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡഡന്റ്് കെ.പി സൈദിനെതിരെ വാഴക്കാട് പോലീസ്് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11ന് ചീക്കോട് പഞ്ചായത്ത് ഓഫീസിലാണ് കേസിനാസ്പദമായ സംഭവം പഞ്ചായത്ത് കാര്യാലയത്തിൽ സംഘടിപ്പിച്ച ലീഗൽ എയ്ഡ് ക്ലിനിക്കിൽ നിയമ സഹായം നൽകുന്നതിനു എത്തിയതായിരുന്നു കേരളാ ലീഗൽ സർവീസ് അഥോറിറ്റിയിലെ(കെൽസ) പാനൽ അഭിഭാഷകയായ ശ്രീകല. നിയമസഹായം തേടിയെത്തിയ നാട്ടുകാരുമായി സംവദിച്ചുകൊണ്ടിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് കടന്നു വരികയായിരുന്നു. ഈ സമയം അഭിഭാഷക കസേരയിൽ നിന്നെണീറ്റ് ബഹുമാനിച്ചില്ലെന്നു ആക്ഷേപിച്ച് പ്രസിഡന്റ്് അസഭ്യം പറയുകയും അപമാനിക്കുകയും ലീഗൽ സർവീസസ് അഥോാറിറ്റി തന്നെ ഏൽപ്പിച്ച ദൗത്യം നിർവഹിക്കുന്നതിനു തടസം വരുത്തിയെന്നും ആരോപിച്ചാണ് യുവ അഭിഭാഷക പോലീസിനും ഹൈക്കോടതി ജഡ്ജിക്കും ജില്ലാ ബാർ അസോസിയേഷനും പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ 294 വകുപ്പ് പ്രകാരം പൊതുസ്ഥലത്തു വച്ചു അസഭ്യം പറഞ്ഞതിനും 506 വകുപ്പ് പ്രകാരം ഭീഷണിപ്പെടുത്തിയതിനും കേസെടുത്തതായി വാഴക്കാട് എസ്ഐ പറഞ്ഞു.