+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക്് ആ​യു​ർ​വേ​ദ ക്യാ​ന്പ്

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി സ്നേ​ഹ​തീ​ര​ത്തി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി ലോ​ക ആ​യു​ർ​വേ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ക്യാ​ന്പ് ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ആ​യൂ​ർ​വേ​ദാ​
ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്ക്് ആ​യു​ർ​വേ​ദ ക്യാ​ന്പ്
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി സ്നേ​ഹ​തീ​ര​ത്തി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി ലോ​ക ആ​യു​ർ​വേ​ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ക്യാ​ന്പ് ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ.​പി.​കൃ​ഷ്ണ​ദാ​സ്, ഡോ. ​ഷീ​ബാ കൃ​ഷ്ണാ​ദാ​സ്, ഡോ. ​ശാ​ലി രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ഴു​വ​ൻ ആ​ണ്‍​കു​ട്ടി​ക​ളെ​യും ബ​ലാ​ശ്വ​ഗ​ന്ധാ​ദി​തൈ​ലം പു​ര​ട്ടി ചെ​റു​വ്യാ​യാ​മം ചെ​യ്യി​ച്ചാ​ണ് ആ​യൂ​ർ​വേ​ദ ദി​നം ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സ​മീ​പ​ത്തെ കു​ള​ത്തി​ൽ നീ​ന്തി കു​ളി​ച്ച ശേ​ഷം കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ചു മ​രു​ന്നു​ക​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്നു അ​തി​ഥി​ക​ളും കു​ട്ടി​ക​ളും ഒ​രു​മി​ച്ചു പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ക​ഴി​ച്ചു. താ​ഴെ​ക്കോ​ട് ആ​ദി​വാ​സി കോ​ള​നി​യി​ൽ ത​ള​ർ​ച്ച ബാ​ധി​ച്ചു അ​വ​ശ​നാ​യ മൂ​പ്പ​ൻ കു​മാ​ര​ൻ ചി​കി​ത്സ തേ​ടി അ​മൃ​തം ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.​കു​റ​ഞ്ഞ ദി​വ​സം കൊ​ണ്ടു സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന മൂ​പ്പ​നെ ത​ന്‍റെ പേ​ര​ക്കു​ട്ടി​ക​ൾ താ​മ​സി​ക്കു​ന്ന സാ​യി സ്നേ​ഹ​തീ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ച്ച​തു ശ്ര​ദ്ധേ​യ​മാ​യി. സി​നി​മ, സീ​രി​യി​ൽ ന​ടി ഡോ. ​ജാ​ന​റ്റ് ബി​ജു ആ​യൂ​ർ​വേ​ദ​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യി സ്നേ​ഹ​തീ​രം വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ ര​വി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ.​വി സ​ദാ​ശി​വ​ൻ, കു​റ്റീ​രി മാ​നു​പ്പ, റി​ട്ട​യേ​ർ​ഡ് എ​ഇ​ഒ വി.​എം ഇ​ന്ദി​ര, എ. ​കൃ​ഷ്ണ​ദാ​സ് സൈ​ജി​ൽ, അ​ബ്ദു​ൾ ല​ത്തീ​ഫ്, ക്യാ​പ്റ്റ​ൻ ഉ​ണ്ണി​കൃ​ഷ്ണ, ഡോ. ​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, ഡോ. ​ശാ​ലി​രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് സ്വാ​ഗ​ത​വും കെ.​എ​സ് ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
More in Malappuram :