മലപ്പുറം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന ഇന്പിച്ചി ബാവ ഭവന നിർമാണ, പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തിനു മന്ത്രി കെ.ടി.ജലീൽ നിർവഹിക്കും. ഉച്ചയ്ക്ക് രണ്ടിനു മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി എംപി, വകുപ്പ് സെക്രട്ടറി ഷാജഹാൻ, ജില്ലാ കളക്ടർ അമീത് മീണ, മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സണ് സി.എച്ച്. ജമീല, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തൊട്ടാകെ 1798 പുതിയ വീടുകളുടെ നിർമാണവും 1000 വീടുകളുടെ പുനരുദ്ധാരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകൾ, വിവാഹ ബന്ധം വേർപ്പെടുത്തിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ജില്ലയിൽ 450 പുതിയ വീടുകളുടെയും പുനരുദ്ധാരണം വഴി 200 വീടുകളുടെയും പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം.