+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ 39 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ര്‍​ഡു​​​ക​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് സം​​
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ 39 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ര്‍​ഡു​​​ക​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ 27 ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ര്‍​ഡു​​​ക​​​ളി​​​ലും, എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലെ ഓ​​​രോ ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത് വാ​​​ര്‍​ഡു​​​ക​​​ളി​​​ലും, പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ ര​​​ണ്ട്, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ ഓ​​​രോ ന​​​ഗ​​​ര​​​സ​​​ഭാ വാ​​​ര്‍​ഡു​​​ക​​​ളി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ്പ​​​റേ​​​ഷ​​​നി​​​ലെ ഒ​​​രു വാ​​​ര്‍​ഡി​​​ലു​​​മാ​​​ണ് 29ന് ​​​ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
മാ​​​തൃ​​​കാ പെ​​​രു​​​മാ​​​റ്റ​​​ച​​​ട്ടം ഈ ​​​മാ​​​സം ഒ​​​ന്നി​​​ന് നി​​​ല​​​വി​​​ല്‍ വ​​​ന്നു. നാ​​​മ​​​നി​​​ര്‍​ദേ​​​ശ പ​​​ത്രി​​​ക 12 വ​​​രെ സ​​​മ​​​ര്‍​പ്പി​​​ക്കാം. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന 13ന് ​​​ന​​​ട​​​ക്കും. സ്ഥാ​​​നാ​​​ര്‍​ഥി​​​ത്വം പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന ദി​​​വ​​​സം 15 ആ​​​ണ്. വോ​​​ട്ടെ​​​ടു​​​പ്പ് 29ന് ​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് ആ​​​രം​​​ഭി​​​ച്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് അ​​​വ​​​സാ​​​നി​​​ക്കും. വോ​​​ട്ടെ​​​ണ്ണ​​​ല്‍ 30ന് ​​​രാ​​​വി​​​ലെ 10ന് ​​​ന​​​ട​​​ക്കും.