+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ക്ലേ​സി​യ ക്വി​സ് സം​ഘ​ടി​പ്പി​ച്ചു

പു​ൽ​പ്പ​ള്ളി: ബ​ത്തേ​രി രൂ​പ​ത പു​ൽ​പ്പ​ള്ളി മേ​ഖ​ല മാ​തൃ ജ്യോ​തി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്ലേ​സി​യ ക്വി​സ് പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ ന​ട​ത്തി. ആ​
എ​ക്ലേ​സി​യ ക്വി​സ് സം​ഘ​ടി​പ്പി​ച്ചു
പു​ൽ​പ്പ​ള്ളി: ബ​ത്തേ​രി രൂ​പ​ത പു​ൽ​പ്പ​ള്ളി മേ​ഖ​ല മാ​തൃ ജ്യോ​തി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്ലേ​സി​യ ക്വി​സ് പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ ന​ട​ത്തി. ആ​റ് യൂ​ണി​റ്റു​ക​ൾ പ​ങ്കെ​ടു​ത്ത​തി​ൽ പു​ൽ​പ്പ​ള്ളി, ശ​ശി​മ​ല, വാ​കേ​രി യൂ​ണി​റ്റു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ആ​ലും​മൂ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് മി​നി ബാ​ബു, ഫാ.​വ​ർ​ഗീ​സ് പു​ളി​ക്ക​ൽ, സി​സ്റ്റ​ർ ടെ​സി​ൻ ഡി​എം, ആ​നി​മേ​റ്റ​ർ സി​സ്റ്റേ​ഴ്സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബൈ​ബി​ൾ, സ​ഭാ​ച​രി​ത്രം, യു​വ​ജ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള ചാ​ക്രി​ക​ലേ​ഖ​നം എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു മ​ത്സ​രം. മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ജ​യി​ക​ളാ​യ പു​ൽ​പ്പ​ള്ളി യൂ​ണി​റ്റ് 20ന് ​ന​ട​ക്കു​ന്ന രൂ​പ​താ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.

സ​ർ​വ ക​ക്ഷി സം​ഗ​മം ന​ട​ത്തി

ക​ൽ​പ്പ​റ്റ: ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രി​ങ്കോ​ട ലേ​ബ​ർ ക്ല​ബ്ബ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ർ​ണ ക​പ്പ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്ടി​യ പാ​ർ​ട്ടി​ക​ളു​ടെ സ​ർ​വ ക​ക്ഷി സം​ഗ​മം പെ​രി​ങ്കോ​ട ലേ​ബ​ർ ക്ല​ബ്ബി​ൽ ന​ട​ത്തി.
2019 ജ​നു​വ​രി 26 മു​ത​ൽ പെ​രി​ങ്കോ​ട ഫ്ള​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ. ടൂ​ർ​ണ​മെ​ന്‍റി​ന് 11 ന് ​സൗ​ജ​ന്യ ര​ക്ത നി​ർ​ണ​യ ക്യാ​ന്പും ആ​ദ്യ​കാ​ല ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.