+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ

പു​ൽ​പ്പ​ള്ളി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ വ​ട​ക്കി​ന്‍റെ പ​രു​മ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​
സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്  പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
പു​ൽ​പ്പ​ള്ളി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ൽ വ​ട​ക്കി​ന്‍റെ പ​രു​മ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പു​ൽ​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 116-മ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ എ​ട്ട് മു​ത​ൽ 10 വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ട്ടി​ന് രാ​വി​ലെ പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ മു​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന മാ​ത്യൂ​സ് കോ​ർ എ​പ്പി​സ്കോ​പ്പ. പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്, വൈ​കു​ന്നേ​രം 6.30ന് ​സ​സ്യ ന​മ​സ്കാ​രം, മ​ര​കാ​വ് വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ കു​രി​ശ​ടി​യി​ൽ ധ്യാ​ന​പ്ര​സം​ഗം, സ​മ​ർ​പ്പ​ണ പ്രാ​ർ​ത്ഥ​ന, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​ഭ​ക്ഷ​ണം. ഒ​ന്പ​തി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, 7.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ജോ​ർ​ജ് പാ​ട്ടു​പാ​ള​യി​ൽ. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യ ന​മ​സ്കാ​രം, പ്ര​സം​ഗം-​ഫാ.​സെ​റാ പോ​ൾ, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ പ​രു​മ​ല കു​രി​ശ​ടി​യി​ൽ ധൂ​പ പ്രാ​ർ​ത്ഥ​ന, ആ​ശി​ർ​വാ​ദം നേ​ർ​ച്ച​ഭ​ക്ഷ​ണം. സ​മാ​പ​ന ദി​ന​മാ​യ 10 ന് ​രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത ന​മ​സ്കാ​രം, ഒ​ന്പ​തി​ന് മൂ​ന്നി​ൽ മേ​ൽ കു​ർ​ബാ​ന-​ഫാ. സെ​റാ പോ​ൾ, ഫാ.​സ​ഞ്ചു എ​ൻ. ജോ​സ്, ഫാ. ​അ​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന.
11ന് ​സ​ഹാ​യ വി​ത​ര​ണം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്നേ​ഹ​സ്പ​ർ​ശം ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് നി​ർ​വ​ഹി​ക്കും. ഗ്രി​ഗോ​റി​യ​ൻ കോം​പ്ല​ക്സ് നി​ർ​മ്മാ​ണ നി​ധി സ്വീ​ക​രി​ക്ക​ൽ. തു​ട​ർ​ന്ന് പ​രു​മ​ല കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദി​ക്ഷി​ണം, ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​ഭ​ക്ഷ​ണം. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​സി​ജു കു​ര്യാ​ക്കോ​സ് പെ​രി​ശേ​രി​ൽ, ട്ര​സ്റ്റി ബാ​ബു ചാ​യ്ക്ക​ക്കു​ടി​യി​ൽ, സെ​ക്ര​ട്ട​റി ബാ​ബു തി​ണ്ടി​യ​ത്ത്, പെ​രു​ന്നാ​ൾ ക​ണ്‍​വീ​ന​ർ​മാ​രാ​യ ബാ​ബു മാ​ക്കി​യാ​ൽ, വ​ർ​ഗി​സ് മ​റ്റ​മ​ന, സ​ജി മൈ​ലാം​ഞ്ചേ​രി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.