+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​മ്മ പെ​രു​ന്നാ​ളും സ​പ്ത​തി ആ​ഘോ​ഷ​വും ആ​രം​ഭി​ച്ചു

മാ​ന​ന്ത​വാ​ടി: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല​തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ളും സ​പ്ത​തി ആ​ഘോ​ഷ​വും തു​ട​ങ്ങി. കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​കാ​രി ഫാ.​മോ​ൻ​സ
ഓ​ർ​മ്മ പെ​രു​ന്നാ​ളും സ​പ്ത​തി  ആ​ഘോ​ഷ​വും ആ​രം​ഭി​ച്ചു
മാ​ന​ന്ത​വാ​ടി: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല​തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ പെ​രു​ന്നാ​ളും സ​പ്ത​തി ആ​ഘോ​ഷ​വും തു​ട​ങ്ങി. കു​ർ​ബാ​ന​യ്ക്ക് ശേ​ഷം വി​കാ​രി ഫാ.​മോ​ൻ​സി ജേ​ക്ക​ബ് മ​ണ്ണി​ത്തോ​ട്ട​ത്തി​ൽ കൊ​ടി​ഉ​യ​ർ​ത്തി. ഒ​ന്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​ക​ൽ​പ്പ​റ്റ
സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ന്ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ൻ ക​ത്തോ​ലി​ക്കാ ബാ​വ​യെ സ്വീ​ക​രി​ച്ചു ണ്ടു​ള്ള വാ​ഹ​ന ഘോ​ഷ​യാ​ത്ര പു​റ​പ്പെ​ടും. 5.15ന് ​ദ്വാ​ര​ക സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ മാ​ന​ന്ത​വാ​ടി ബി​ഷ​പ്പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ബാ​വാ​യെ സ്വീ​ക​രി​ക്കും. 6.30 ന് ​സ​പ്ത​തി മ​ന്ദി​ര കൂ​ദാ​ശ.
10ന് ​രാ​വി​ലെ 8.30ന് ​കാ​തോ​ലി​ക്കാ​ബാ​വാ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. സാം​സ്കാ​രി​ക സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​നി​വ് ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 10,000 രൂ​പ വീ​തം ന​ൽ​കും. പ​രു​മ​ല തി​രു​മേ​നി​യു​ടെ കു​രി​ശി​ങ്ക​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ശ്ലൈ​ഹി​ക വാ​ഴ്വ്, നേ​ർ​ച്ച ഭ​ക്ഷ​ണം എ​ന്നി​വ ഉ​ണ്ടാ​കും. 11ന് ​രാ​വി​ലെ 8.30 കു​ർ​ബാ​ന, 10ന് ​കൊ​ടി​യി​റ​ക്ക​ൽ. ആ​ദ്യ​മാ​യി മാ​ന​ന്ത​വാ​ടി​യി​ലെ​ത്തു​ന്ന ബാ​വാ​യു​ടെ സ്വീ​ക​ര​ണ​പ​രി​പാ​ടി​യും പെ​രു​ന്നാ​ളും വി​ജ​ക​ര​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​മോ​ൻ​സി ജേ​ക്ക​ബ് മ​ണ്ണി​ത്തോ​ട്ട​ത്തി​ൽ, ട്ര​സ്റ്റി ജോ​ണ്‍​സ​ണ്‍ ആ​ല്യാ​ട്ടു​കു​ടി, സെ​ക്ര​ട്ട​റി ഐ​സ​ക്ക് ആ​ല്യാ​ട്ടു​കു​ടി, സ​ന്തോ​ഷ് മൂ​ശാ​പ്പ​ള്ളി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.