പനമരം: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) 28-ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ജില്ലാ സമ്മേളനം 25ന് പനമരത്ത് ചേരും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.ജി. ഭാസ്കരൻ അധ്യക്ഷതവഹിച്ചു. സിപിഎം പനമരം ലോക്കൽ കമ്മിറ്റി ഓഫീസ് ഹാളിൽ ചേർന്ന യോഗം കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. സച്ചിദാനന്ദൻ സമ്മേളന നടപടികൾ വിശദീകരിച്ചു. കെ.പി. ഷിജു, കെ.സി. മണി, എം.എ. ചാക്കോ, എം.ജി. ദിലീപ്, ശൈലേഷ് കുമാർ, പി.ജി. സതീഷ്, കെ. രജനി, പി. കൃഷ്ണപ്രസാദ്, എൻ. മഹേഷ്കുമാർ, കെ.പി. അജയൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി എട്ടിന് നോട്ടുനിരോധനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ കൽപ്പറ്റയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സിഐടിയു ജില്ലാ ട്രഷറർ പി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും. കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.കെ. സുരേഷ്, യൂണിയൻ സംസ്ഥാന സെക്രട്ടറി എം.എൻ. മുരളി എന്നിവർ പങ്കെടുക്കും. സ്വാഗതസംഘരൂപീകരണ യോഗത്തിൽ വി.കെ. ശിവദാസൻ സ്വാഗതവും പി.കെ. ബാബുരാജ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജസ്റ്റിൻ ബേബി (ചെയർമാൻ), വി.കെ. ശിവദാസൻ (കണ്‍വീനർ).