അന്പലവയൽ: പ്രവാസി പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം പഞ്ചായത്ത് കണ്വൻഷൻ ആവശ്യപ്പെട്ടു. പ്രവാസികൾക്കു ഉപാധിരഹിത പെൻഷൻ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി കെ.കെ. നാണു ഉദ്ഘാടനം ചെയ്തു. കെ.എസ്. പ്രകാശൻ അധ്യക്ഷത വഹിച്ചു. ഷെയ്ഖ് ദാവൂദ് റിപ്പോർട്ട് അവതരിപ്പിച്ചു.
റഷീദ് കൂരിയാടൻ, അനീഷ് ബി. നായർ, ചന്ദ്രദാസ് മലവയൽ, സെബാസ്റ്റ്യൻ പാന്പള, കെ. കുഞ്ഞിമുഹമ്മദ്, കെ. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എസ്. പ്രകാശൻ(പ്രസിഡന്റ്), കെ.ആർ. പ്രസാദ്(സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.