+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ചു, മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു, ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​ന്നു വ​നി​ത​ക​ൾ​ക്കു
ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞു ഡ്രൈ​വ​ർ മ​രി​ച്ചു, മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
കോ​ത​മം​ഗ​ലം: ഭൂ​ത​ത്താ​ൻ​കെ​ട്ടി​നു സ​മീ​പം ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു, ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ മൂ​ന്നു വ​നി​ത​ക​ൾ​ക്കു പ​രി​ക്കേ​റ്റു.
മ​യി​ലാ​ടും​കു​ന്ന് അ​ത്തി​പ്പി​ള്ളി​ൽ എ.​വി. പ​ള്ളി​യു​ടെ മ​ക​ൻ എ.​പി. ഷാ​ജി (46) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പു​ന്നേ​ക്കാ​ട് ക​രി​യി​ല​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ക​യ്യാ​നി​ക്ക​ൽ കെ.​പി. അ​മ്മി​ണി, കു​ഴി​ക്കാ​ട്ടി​ൽ വ​ത്സ അ​യ്യ​പ്പ​ൻ, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ഷ ജ​യ​കു​മാ​ർ എ​ന്നി​വ​രെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചെ​ങ്ക​ര ക​നാ​ൽ പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ വൈ​കി​ട്ട് 4.45നാ​യി​രു​ന്നു അ​പ​ക​ടം. ചെ​ങ്ക​ര​യ്ക്ക് സ​മീ​പം ക​ല്യാ​ണി​പ്പ​ടി ഭാ​ഗ​ത്തു​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളു​മാ​യി പു​ന്നേ​ക്കാ​ട് ക​രി​യി​ല​പ്പാ​റ ഭാ​ഗ​ത്തേ​ക്ക് പോ​ക​വെ ഓ​ട്ടോ പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് പെ​രി​യാ​ർ​വാ​ലി മെ​യി​ൻ ക​നാ​ലി​ന്‍റെ ബ​ണ്ട് റോ​ഡി​ൽ​നി​ന്നു 10 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട ഷാ​ജി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ്: അ​മ്മി​ണി.