മഞ്ചേശ്വരം: സഹോദരനൊപ്പം അഴിമുഖത്ത് കുളിക്കാന്‍ ഇറങ്ങിയ ഏഴാംക്ലാസ് വിദ്യാര്‍ഥി കടലില്‍ മുങ്ങി മരിച്ചു. കുഞ്ചത്തൂര്‍ കുച്ചിക്കാട്ടെ പരേതനായ ഇബ്രാഹിം-സുഹ്റ ദന്പതികളുടെ മകനും മഞ്ചേശ്വരം ദാറുല്‍ ഖുര്‍ആന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ ഇര്ഫാന് (13) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകുന്നേരം സഹോദരനൊപ്പം ഹൊസബെട്ടു അഴിമുഖത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. സഹോദരന് വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹം ഇന്നലെ രാവിലെ കരയ്ക്കടിഞ്ഞു. പിന്നീട് മംഗല്പാടി പ്രാഥമികാരോഗ്യ കേന്ദ്രം മോര്‍ച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: ഇബ്സാര്‍, ഇഷാം, ഇമ്രാന്.