ചെറുതോണി : ഏതാനും ദിവസങ്ങളായി ചേലച്ചുവട്, കട്ടിംഗ് ബസ് സ്റ്റോപ്പ് പരിസരങ്ങളിൽ അലഞ്ഞു തിരിയുന്നതായി കാണപ്പെട്ട യുവാവിനെ പോലീസിന്റെ നേതൃത്വത്തിൽ പടമുഖം സ്നേഹമന്ദിരത്തിൽ എത്തിച്ചു. 23 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ കഞ്ഞിക്കുഴി എസ്ഐയുടെ നേതൃത്വത്തിലാണ് പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചത്. ആന്ധ്ര സ്വദേശിയാണെന്നും തന്റെ പേര് നാദം എന്നാണെന്നും യുവാവ് പറയുന്നുണ്ടെങ്കിലും പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. കൈവശം തിരിച്ചറിയൽ കാർഡോ, മറ്റു രേഖകളോ ഒന്നും തന്നെയില്ല. പോലീസിന്റെയും പ്രദേശവാസികളുടേയും അഭ്യർഥനപ്രകാരമാണ് സ്നേഹമന്ദിരം അധികൃതർ യുവാവിനെ ഏറ്റെടുത്തത്. യുവാവിനെപറ്റി അറിയാവുന്നവർ 9447463933, 9495510460 എന്ന നന്പറുകളിൽ ബന്ധപ്പെടണം.