തൊടുപുഴ: മദ്യ ലഹരിയിൽ നാട്ടുകാർക്കുനേരെ അസഭ്യവർഷം നടത്തിയ സ്വകാര്യ ബസ് കണ്ടക്ടർ പോലീസ് പിടിയിൽ. തൊടുപുഴ അരീക്കുഴ റൂട്ടിൽ സർവീസ് നടത്തുന്ന ശിവം ബസിലെ കണ്ടക്ടർ ഷിജോയാണ് പിടിയിലായത്. ഡ്രൈവർ രാജേഷ് ഓടി രക്ഷപ്പെട്ടു. ഈ റൂട്ടിൽ ഈ ബസിന് മുന്പ് കെ എസ്ആർടിസി ബസാണ് സർവീസ് നടത്തുന്നത്. ഇതിലാണ് കൂടുതൽ പേരും യാത്ര ചെയ്യുന്നത്. സ്വകാര്യ ബസിൽ കുട്ടികൾ കൂടുതലായി കയറുന്നതിനെ ചൊല്ലി ഇന്നലെ വൈകിട്ട് മദ്യ ലഹരിയിലായിരുന്ന ബസ് ജീവനക്കാർ ആൽപ്പാറ കോളനിയിൽ വച്ച് ഇവിടെയുണ്ടായിരുന്നവരുമായി തർക്കം ഉണ്ടാകുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി ഷിജോയെ പിടികൂടുകയായിരുന്നു. ബസും കസ്റ്റഡിയിൽ എടുത്തു.