+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് ന​ട​ത്തി

വ​ണ്ടി​പ്പെ​രി​യാ​ർ: പോ​ബ്സ് ക​ന്പ​നി​യു​ടെ നെ​ല്ലി​മ​ല ഡി​വി​ഷ​നി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ്റ്റോ​ർ റൂ​മും വ്യാ​പാ​ര സ്ഥാ​പ​ന​വും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ച സം
തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് ന​ട​ത്തി
വ​ണ്ടി​പ്പെ​രി​യാ​ർ: പോ​ബ്സ് ക​ന്പ​നി​യു​ടെ നെ​ല്ലി​മ​ല ഡി​വി​ഷ​നി​ൽ ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ്റ്റോ​ർ റൂ​മും വ്യാ​പാ​ര സ്ഥാ​പ​ന​വും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഇ​തു​മൂ​ലം ക​ന്പ​നി​ക്കു​ണ്ടാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് ക​ന്പ​നി അ​ധി​കൃ​ത​രും തൊ​ഴി​ലാ​ളി​ക​ളും വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം എ​സ്റ്റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന പ​തി​നേ​ഴോ​ളം ആ​ളു​ക​ളു​ടെ പേ​രി​ൽ കേ​സു​ള്ള​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും വ​ണ്ടി​പ്പെ​രി​യാ​ർ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​സ്റ്റ​ർ ഓ​ഫീ​സി​ലെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ പ​ണി​മു​ട​ക്ക് ന​ട​ത്തു​ക​യും ചെ​യ്തു. പി​ന്നീ​ട് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ളും മാ​നേ​ജ്മെ​ന്‍റും ച​ർ​ച്ച​ന​ട​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം പി​ൻ​വ​ലി​ച്ച​ത്.