+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു

മു​ട്ടം: പൊ​തു​ജ​നാ​രോ​ഗ്യം ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ എ​ന്ന സ​ന്ദേ​ശം മു​ൻ​നി​ർ​ത്തി​യു​ള്ള മൂ​ന്നാ​മ​ത് ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മു​ട്ട​ത്ത് ന​ട​ത്തി. പി.​
ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം  ഉ​ദ്ഘാ​ട​നം ചെ​യ്തു
മു​ട്ടം: പൊ​തു​ജ​നാ​രോ​ഗ്യം ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ എ​ന്ന സ​ന്ദേ​ശം മു​ൻ​നി​ർ​ത്തി​യു​ള്ള മൂ​ന്നാ​മ​ത് ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം മു​ട്ട​ത്ത് ന​ട​ത്തി.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജോ​യ്സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
ഇ​ടു​ക്കി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ആ​യു​ഷ്ഗ്രാം പ​ദ്ധ​തി, മു​ട്ടം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യാ​യ മു​ക്തി ല​ഹ​രി വി​മോ​ച​ന ക്ലി​നി​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന കു​ട്ടാ​യ്മ, സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ക്ല​ബു​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ൽ ര​ണ്ടു​മാ​സ​ക്കാ​ലം ന​ട​ത്തു​ന്ന ന​മ്മു​ടെ ആ​ഹാ​രം ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​രി​പാ​ടി​യോ​ട​​നു​ബ​ന്ധി​ച്ച് മു​ട്ടം ടൗ​ണി​ൽ ആ​യു​ർ​വേ​ദ ദി​നാ​ഘോ​ഷ സ​ന്ദേ​ശ വി​ളം​ബ​ര ജാ​ഥ​യും ന​ട​ത്തി. ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, സൗ​ജ​ന്യ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്, ഹെ​ർ​ബ​ൽ വാ​ഗ​ണ്‍ എ​ക്സി​ബി​ഷ​ൻ, ഒൗ​ഷ​ധ​തൈ വി​ത​ര​ണം, പൊ​തു​ജ​നാ​രോ​ഗ്യ​ബോ​ധ​വ​ത്കര​ണ ക്ലാ​സു​ക​ൾ, ജ​ന​നി പ​രി​ച​ര​ണ കി​റ്റ് വി​ത​ര​ണം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​റോ​ബ​ർ​ട്ട് രാ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് ജോ​സ്, മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ മൈ​ക്കി​ൾ , പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ടി.​കെ.​മോ​ഹ​ന​ൻ, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ: ​എം.​എ​സ്.​നൗ​ഷാ​ദ് , ആ​യു​ഷ്ഗ്രാം ഇ​ടു​ക്കി നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​റോ​സ്ലിൻ ജോ​സ് ,ഏ​ലി​യാ​മ്മ ജോ​ണ്‍, കെ.​ആ​ർ.​ബി​ജു, ടോ​മി ജോ​ർ​ജ്്, പി .എ​സ് .രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .