പെരിയ: ദേശീയ ബാലാശാസ്ത്ര കോണ്‍ഗ്രസ് ജില്ലാതല മത്സരം മുട്ടാംബ്ലിങ്ങയും (ഗോൾഡൻ ബെറി)മുട്ടത്തോടും മഞ്ഞളും ഉള്‍പ്പെടുത്തി അവതരിപ്പിച്ച ശാസ്ത്ര പ്രോജക്ടുകള്‍ കൊണ്ട് ശ്രദ്ധേയമായി. 16,17 തീയതികളില്‍ കോഴിക്കോട് ജലവിഭവവിനിമയകേന്ദ്രത്തില് നടക്കുന്ന സംസ്ഥാനതല മത്സരത്തിലേക്ക് സീനിയര്‍ പ്രോജക്ടുകളും രണ്ടു ജൂണിയര്‍ പ്രോജക്ടുകളും തെരഞ്ഞെടുക്കപ്പെട്ടു.
ജൂണിയര്‍ വിഭാഗത്തില്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ റോണിത്ത് രാജേഷ് അവതരിപ്പിച്ചത് മുട്ടാംബ്ലിങ്ങയുടെ ഔഷധഗുണത്തെക്കുറിച്ചുള്ള പഠനവും ചായ്യോത്ത് ജിഎച്ച്എസ്എസിലെ പി.വി.നിരഞ്ജന് അവതരിപ്പിച്ച മഞ്ഞളിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയും സീനിയര്‍ വിഭാഗത്തില്‍ ചട്ടഞ്ചാല്‍ എച്ച്എസ്എസിലെ ടി.അപര്‍ണ അവതരിപ്പിച്ച റോഡില്‍നിന്നും വാഹനങ്ങളില്‍നിന്നും ജലത്തിലും മണ്ണിലും പടരുന്ന പെട്രോള്‍, ഡീസല്‍ മാലിന്യത്തെക്കുറിച്ചുള്ള പഠനവും ഉദിനൂര്‍ ജിഎച്ച്എസ്എസിലെ എസ്.ശ്രീലക്ഷ്മി അവതരിപ്പിച്ച ഡെങ്കിപ്പനിയുടെആഘാതവും പ്രതിരോധമാര്‍ഗങ്ങളും എന്ന പഠനവും ചായ്യോത്ത് ജിഎച്ച്എസ്എസിലെ വി.ശ്രേയ അവതരിപ്പിച്ച ജൈവകൃഷിയില്‍ മുട്ടത്തോടിന്റെ ഉപയോഗം എന്ന പഠനവും സംസ്ഥാനതലമത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷിക്കാരനായ തൃക്കരിപ്പൂര്‍ വിപിപിഎംകെപിഎസ് ജിവിഎച്ച്എസ്എസിലെ കെ.ഉണ്ണികൃഷ്ണന് അവതരിപ്പിച്ച കണ്ടല്‍കാടുകളുടെ പഠനം കൈയടി നേടി.
പെരിയ ജവഹർ നവോദയവിദ്യാലയത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ വിജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഒാര്‍ഡിനേറ്റര്‍ പ്രഫ.വി.ഗോപിനാഥന് , ശാസ്ത്രസാങ്കേതിക പരിസ്ഥിതിവകുപ്പ് ഒബ്സര്‍വര്‍ ഡോ.പി.ഹരിനാരായണന് ,അക്കാദമിക് കോ-ഒാര്‍ഡിനേറ്റര്‍ പി.എസ്.സന്തോഷ്കുമാര്‍, ആനന്ദന് പേക്കടം , ഡോ.എ.എന്‍.മനോഹരന്, ഡോ.സുബ്രഹ്മണ്യപ്രസാദ് , ഉദുമഗവ.കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജി.സുവര്‍ണകുമാര്‍, പ്രഫ.കെ.മാധവന്‍നമ്പ്യാര്‍, പ്രഫ.കെ.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.