രാജാക്കാട്: രോഗബാധിതയായ മകൾ മരിച്ചതിന്റെ ആഘാതം താങ്ങാനാവാതെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. ആവണക്കുംചാൽ പൂമാലയിൽ ജോസഫ് (94) ആണ് മകൾ മാങ്ങാത്തൊട്ടി എട്ടേക്കറിൽ ജാനറ്റ് സാബു(43)വിന്റെ മൃതദേഹത്തിനുസമീപം കുഴഞ്ഞുവീണത്. ഉടൻതന്നെ ജോസഫിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ദീർഘനാളായി ചികിൽസയിലായിരുന്നു ജാനറ്റ്. കഴിഞ്ഞയാഴ്ച അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം കുറഞ്ഞതിനെത്തുടർന്ന് വെള്ളിയാഴ്ച ഡിസ്ചാർജു ചെയ്ത് മാങ്ങാത്തൊട്ടിയിലെ വീട്ടിലേക്കു പോയി. എന്നാൽ, ശനിയാഴ്ച രാത്രി പത്തേകാലോടെ സ്ഥിതി വീണ്ടും വഷളാകുകയും മരിക്കുകയും ചെയ്തു. ഈസമയം ജോസഫും അടുത്തുണ്ടായിരുന്നു. 15 മിനിറ്റിനകം ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഒപ്പമുണ്ടായിരുന്നവർ രാജകുമാരിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് പത്തിന് രാജകുമാരി ദൈവമാത പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി മാങ്കുളം പഴുവക്കുടി കുടുംബാംഗം. ലില്ലി, ആനി, സെലി, ജിൽസ, ഷേർലി, ജിജി, ജിജോ എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: ബെറ്റി, ജോസഫ്, ജോണ്, ജോണ്സണ്, ജയിംസ്, ഷാജൻ, സാബു, ജീന. ജാനറ്റിന്റെ മൃതദേഹം സംംസ്കരിച്ചു. മക്കൾ: സോണിയ, ടോണി. മരുമകൻ: റെസിൻ.