തൊടുപുഴ: തെരുവുനായ്ക്കൾ ആട്ടിൻകൂട്ടത്തെ ആക്രമിച്ചു. ഒരാട് ചത്തു. മറ്റൊന്നിന്റെ കാൽ നായ്ക്കൾ കടിച്ചുമുറിച്ചു. തെക്കുഭാഗം അയ്യന്പാറ വടക്കേപുരയ്ക്കൽ തോമസിന്റെ ഒരുവയസുള്ള പെണ്ണാടിനെയാണ് തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. അഞ്ച് ആടുകളെയാണ് തോമസ് വീടിനു സമീപത്തുള്ള പുരയിടത്തിൽ മേയാൻ വിട്ടിരുന്നത്. മൂന്ന് തെരുവുനായ്ക്കൾ ചേർന്നാണ് ആടുകളെ ആക്രമിച്ചതെന്ന് തോമസ് പറഞ്ഞു. ഉടമയും നാട്ടുകാരുംചേർന്നാണ് നായ്ക്കളെ തുരത്തിയോടിച്ച് മറ്റാടുകളെ രക്ഷിച്ചത്.
ഈ മേഖലയിൽ തെരുവുനായശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. കുട്ടികളെ സ്കൂളിൽ വിടാൻപോലും പ്രദേശവാസികൾക്ക് ഭയമാണ്.
ഈ മേഖലയിൽ തെരുവുനായശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറഞ്ഞു. കുട്ടികളെ സ്കൂളിൽ വിടാൻപോലും പ്രദേശവാസികൾക്ക് ഭയമാണ്.