പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ സംഗമവും സൈബര്‍ ആക്ഷന്‍ ഫോറം രൂപീകരണവും 11 ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാലാ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ നടക്കും. സഭയെയും വിശ്വാസത്തെയും ദുരുദ്ദേശ്യപരമായി ആക്രമിക്കുകയും തുടര്‍ച്ചയായി മാധ്യമവിചാരണ നടത്തുകയും ചെയ്യുക, അല്മായ-പൗരോഹിത്യ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടത്തുക, കുമ്പസാരം ഉള്‍പ്പെടെയുള്ള കൂദാശകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും എതിരേ പ്രചാരണങ്ങള്‍ നടത്തുക തുടങ്ങി സമീപകാലത്ത് അരങ്ങേറിയ ശ്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാക്ലാസുകളും സെമിനാറും ജാഗ്രതാസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയായിലൂടെയും നടക്കുന്ന സഭാവിരുദ്ധ പ്രചാരണങ്ങളെ തിരിച്ചറിയുന്നതിനും യുക്തമായ ഇടപെടലുകള്‍ നടത്തുന്നതിനുമായി സൈബര്‍ ആക്ഷന്‍ ഫോറം രൂപീകരിക്കും. രൂപതയിലെ വിവിധ ഇടവകകളിൽനിന്നു പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളും മറ്റ് സംഘടനാ ഭാരവാഹികളും ചേരുന്ന ഫോറത്തിന്റെ ട്രെയിനിംഗിന് കാക്കനാട് സീറോ മലബാര്‍സഭാ കാര്യാലയത്തില്‍ നിന്നുള്ള സീറോ മലബാര്‍ ചര്‍ച്ച് ഇന്റര്‍നെറ്റ് മിഷന് ടീം നേതൃത്വം നല്‍കും.
11 ന് ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
രൂപത പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഫാ.ജോബി മാപ്രക്കാവില്‍, സാജു അലക്സ്, ഇമ്മാനുവല്‍ നിധീരി, ബെന്നി ആന്റണി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. എസ്എംവൈഎം പാലാ രൂപത പ്രസിഡന്റ് ആൽവിൻ ഞായർകുളം, ഡിസിഎംഎസ് രൂപത പ്രസിഡന്റ് ജസ്റ്റിന് മാത്യു, സാബു പൂണ്ടിക്കുളം, ജോയി കണിപറമ്പില്‍, ജോസ് വട്ടുകുളം, ബേബിച്ചന് അഴിയാത്ത്, ജോണ്സണ് ചെറുവള്ളില്‍, പ്രഫ. ഡെന്നി തോമസ്, ഡോ. റെജി മേക്കാടന്‍, പയസ് കവളംമാക്കല്‍, ബേബിച്ചന് എടേട്ട് എന്നിവര്‍ പ്രസംഗിക്കും.