പീരുമേട്: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് തിട്ടയിൽ ഇടിച്ചുനിർത്തിയതിനാൽ അപകടം ഒഴിവായി. കുട്ടിക്കാനത്തിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. കോട്ടയത്തുനിന്ന് കുമളിയിലേക്ക് വരുന്പോഴാണ് കൊടുംവളവിൽ ബ്രേക്ക് നഷ്ടപ്പെട്ടത്.
റോഡിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിനാൽ ഒരു വാഹനത്തിനുമാത്രം കടന്നുപോകാവുന്ന സ്ഥലത്ത് നിയന്ത്രണം വിടുകയും ഡ്രൈവർ തിട്ടയിൽ ഇടിച്ചുനിർത്തുകയുമായിരുന്നു. വളവ് തിരിയാതെ ബസ് ഇടിച്ചുനിന്നതിനാൽ ദുരന്തം ഒഴിവായി. 45 യാത്രക്കാർ ബസിലുണ്ടായിരുന്നു ആർക്കും പരിക്കില്ല.മുണ്ടക്കയത്തുനിന്ന് പുറപ്പെട്ട ബസ് ഒരുമണിക്കുറിലധികം സമയമെടുത്താണ് കുട്ടിക്കാനത്ത് എത്തിയതെന്ന് യാത്രക്കാർ പറഞ്ഞു.