തൊടുപുഴ: ബിഎസ്എൻഎൽ 4 ജി സേവനം ഇടുക്കിയിൽ വ്യാപിപ്പിക്കുന്നു. ഇതോടെ ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും ബിഎസ്എൻഎൽ 4 ജി സേവനം നിലവിൽവരും.
തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുംകണ്ടം എന്നീ എസ്ഡിസിഎ മേഖലകളിൽ 124 ടവറുകളിൽകൂടി 4 ജി സംവിധാനം ഏർപ്പെടുത്തും. 4 ജിയുടെ ഇടുക്കി ഏരിയയിലെ ലോഞ്ചിംഗ് ഇന്ന് തൊടുപുഴയിൽ നടക്കും. മൂന്നിന് ഗായത്രി ഹാളിൽ ജോയ്സ് ജോർജ് എംപി ഉദ്ഘാടനം നിർവഹിക്കും. ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി.ടി. മാത്യു അധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സണ് മിനി മധു, ജില്ലാ കളക്ടർ കെ ജീവൻബാബു, ബിഎസ്എൻഎൽ പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. കെ. ഫ്രാൻസിസ് ജേക്കബ്, ജനറൽ മാനേജർ സതീഷ് റാം തുടങ്ങിയവർ പ്രസംഗിക്കും.