ഇരിങ്ങാലക്കുട: പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി ബ്ലോക്കുതല യോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗണ്‍ഹാളിൽ ചേർന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾക്കു സമാരംഭം കുറിക്കുന്നതിന്റെ ഭാഗമായാണു ബ്ലോക്ക്തല യോഗം ചേർന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽവരുന്ന ഗ്രാമപഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും വീടുകൾ നഷ്ടപ്പെട്ട മുഴുവൻ ഗുണഭോക്താക്കളെയും അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട ുള്ള യോഗം പ്രഫ. കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി കളക്ടർ തങ്കച്ചൻ ആന്റണി പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സണ്‍ നിമ്യ ഷിജു, മുകുന്ദപുരം ആർഡിഒ ഡോ. എ.സി. റെജിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മനോജ് വലിയപറന്പിൽ, സരള വിക്രമൻ, കാർത്തിക ജയൻ, ജില്ലാ ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ഉഷ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ശ്രീചിത്ത്, മുകുന്ദപുരം തഹസിൽദാർ കെ.ജെ. മധുസൂദനൻ എന്നിവർ പ്രസംഗിച്ചു.