ഇരിങ്ങാലക്കുട: സിപിഎം ജില്ലയിൽ പലയിടത്തും സംഘർഷം സൃഷ്ടിക്കുകയാണെന്നും അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപി സ്വയം പ്രതിരോധം സൃഷ്ടിക്കേണ്ടിവരുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് പറഞ്ഞു.
ജനങ്ങളുടെ മുന്പിൽ ഒറ്റപ്പെട്ട സിപിഎം അക്രമം സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡിവൈഎഫ്ഐ അക്രമത്തിൽ പരിക്കേറ്റ പൂമംഗലം മണ്ഡൽ കാര്യവാഹ് വിപിനെ ഗവ. താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ജോർജ്, മധ്യമേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനിൽകുമാർ എന്നിവരും സംബന്ധിച്ചു.