+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജീ​വ്ഗാ​ന്ധി പ്ര​തി​മ നീ​ക്കം​ചെ​യ്യേ​ണ്ടതി​ല്ലെ​ന്നു കോ​ട​തി

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ വ​ക രാ​ജീ​വ്ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ടൗ​ണ്‍​ഹാ​ളി​ലെ രാ​ജീ​വ്ഗാ​ന്ധി​യു​ടെ പ്ര​തി​മ​യും ബോ​ർ​ഡും നീ​ക്കം ചെ​യ്യേ​ണ്ടതി​ല്ലെ​ന്നു കോ​ട​തി ഉ​ത്ത​ര​വാ​യി. ഇ​രി​ങ്ങാ​ല​ക്ക
രാ​ജീ​വ്ഗാ​ന്ധി പ്ര​തി​മ  നീ​ക്കം​ചെ​യ്യേ​ണ്ടതി​ല്ലെ​ന്നു കോ​ട​തി
ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​സ​ഭ വ​ക രാ​ജീ​വ്ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ടൗ​ണ്‍​ഹാ​ളി​ലെ രാ​ജീ​വ്ഗാ​ന്ധി​യു​ടെ പ്ര​തി​മ​യും ബോ​ർ​ഡും നീ​ക്കം ചെ​യ്യേ​ണ്ടതി​ല്ലെ​ന്നു കോ​ട​തി ഉ​ത്ത​ര​വാ​യി.
ഇ​രി​ങ്ങാ​ല​ക്കു​ട പ്രി​ൻ​സി​പ്പ​ൽ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ സി.​ജി. പ്ര​കാ​ശ​ൻ, പി.​കെ. സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ മു​നി​സി​പ്പാ​ലി​റ്റി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച വ്യ​വ​ഹാ​ര​ത്തി​ലാ​ണു ഉ​ത്ത​ര​വ്. ന​ഗ​ര​സ​ഭ​ക്കു​വേ​ണ്ട ി അ​ഡ്വ. എം.​ജെ. ബേ​ബി ഹാ​ജ​രാ​യി.

സർട്ടിഫിക്കറ്റ് വിതരണം

കൊടുങ്ങല്ലൂർ: നഗരസഭയിൽ അക്ഷരലക്ഷം പരീക്ഷയിൽ വിജയിച്ചവർക്ക് സാക്ഷരതാ മിഷന്‍റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
76 പഠിതാക്കളാണ് പരീക്ഷ എഴുതി വിജയിച്ചത്. നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. പി എൻ രാമദാസ് അധ്യക്ഷത വഹിച്ചു.തങ്കമണി സുബ്രഹ്മണ്യൻ. ലത ശശി, സി.ജെ.ഷീല, സോണിയ തുടങ്ങിയവർ പ്രസംഗിച്ചു.