കൊരട്ടി: ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജലസേചന സൗകര്യം ഉറപ്പുവരുത്തണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കൊരട്ടി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
ആവർത്തന സ്വഭാവമുളള പ്രവൃത്തികൾ ഏറ്റെടുക്കാൻ പാടില്ലെന്ന കേന്ദ്രസർക്കാരിന്റെ ഉത്തരവ് മൂലം പഞ്ചായത്തിലെ ഇറിഗേഷൻ കനാലുകൾ കാടുകയറി ജലസേചനയോഗ്യമല്ലാതായി തീർന്നിരിക്കുകയാണെന്ന് സമ്മേളനം വിലയിരുത്തി. തൊഴിലുറപ്പ് യൂണിയൻ ചാലക്കുടി ഏരിയ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.ആർ. സുമേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.എ. ഷാജൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ, കെ.പി തോമസ്, ബിസി ജോസ്, ജയരാജ് ആറ്റപ്പാടം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ - കുമാരി ബാലൻ(പ്രസിഡന്റ്), സിന്ധു ജയരാജ്, മേരി തോമസ്(വൈസ് പ്രസിഡന്റുമാർ), ജയരാജ് ആറ്റപ്പാടം(സെക്രട്ടറി), സിന്ധു രവി, മിനി ബിജു(ജോയിന്റ് സെക്രട്ടറിമാർ), ടി.എ ഷാജൻ (ട്രഷറർ).