കൊണ്ടോട്ടി: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു ലഹരി ഉപഭോഗം തടയാൻ രക്ഷിതാക്കളും വിദ്യാർഥികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് കർമ പദ്ധതി ആരംഭിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.
പ്രധാന കേന്ദ്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനു പഞ്ചായത്ത് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തി.
കരിപ്പൂർ ഡിവിഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോധവത്്കരണം നടത്തുമെന്ന് ജില്ലാ പഞ്ചായത്തംഗം ഷെറീന ഹസീബ് അറിയിച്ചു.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളുടെ യോഗം 12ന് വൈകുന്നേരം മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാഡമി ഹാളിൽ ചേരും.