മഞ്ചേരി: പ്രളയ ദുരന്ത ബാധിതർക്കു 500 രൂപയുടെ ധാന്യ ക്കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യും. അതതു വില്ലേജ് ഓഫീസർമാർ നൽകുന്ന ടോക്കണ്‍ ഉപയോഗിച്ച് മാവേലി സ്റ്റോറുകൾ മുഖേനയാണ് ഏഴിനങ്ങളടങ്ങിയ ധാന്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. മൂന്നു മാസം ഇവ ദുരന്തബാധിതർക്ക് സൗജന്യമായി ലഭ്യമാക്കും. ദുരന്തത്തിൽ കാർഷിക നാശം സംഭവിച്ചവരുടെ സെപ്റ്റംബർ 25 വരെയുള്ള അപേക്ഷകൾ പരിഗണിച്ചതായി മഞ്ചേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
ഇവർക്കുള്ള നഷ്ടപരിഹാരമായി 5.25 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ഒക്ടോബർ ആറുവരെ അപേക്ഷ നൽകിയവർക്ക് വിതരണം ചെയ്യുന്നതിനായി 35 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യും. ദുരന്ത ബാധിത പ്രദേശങ്ങളിലെ അർഹതയുള്ള ഗുണഭോക്താക്കൾക്ക് അഞ്ച് കിലോ വീതം അരി 2018 ഓക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വിതരണം ചെയ്തുവരുന്നതായി താലുക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. വികസന സമിതി യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സണ്‍ അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി. സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പറന്പൻ ലക്ഷ്മി, സലീന, അജിത, പി.ടി സുനീറ, കെ.പി റംലാബി, മുൻനഗരസഭാ ഉപാധ്യക്ഷൻ ടി.പി വിജയകുമാർ, പി.വി ശശികുമാർ, കെ.ടി ജോണി, വല്ലാഞ്ചിറ മുഹമ്മദലി, അബ്ദു മഞ്ഞപ്പറ്റ, കെ.പി.എം നസീർ, സി.ടി രാജു, സജി ഒൗസേപ്പു പറന്പിൽ എന്നിവർ പങ്കെടുത്തു.