+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ​ർ തെ​രേ​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

മ​ല​പ്പു​റം: അ​നാ​ഥ അ​ഗ​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ​ർ തെ​രേ​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പ​ടി​ഞ്ഞാ​റ്റു​മു​റി ഫ​സ്ഫ​രി
മ​ദ​ർ തെ​രേ​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
മ​ല​പ്പു​റം: അ​നാ​ഥ അ​ഗ​തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ​ർ തെ​രേ​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. പ​ടി​ഞ്ഞാ​റ്റു​മു​റി ഫ​സ്ഫ​രി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോം​പ്ല​ക്സി​ൽ ന​ട​ത്തി​യ പ​രി​പാ​ടി ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ​ർ തെ​രേ​സ​യു​ടെ ജീ​വി​തം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു പാ​ഠ​പു​സ്ത​കം ആ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
ഫാ. ​കെ.​എ​സ്. ജോ​സ​ഫ്് മ​ദ​ർ തെ​രേ​സ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഹ​റാ​ബി, ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ സ​മീ​ർ മ​ച്ചി​ങ്ങ​ൽ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ജ്ഞ​ലി, ഫ​സ്ഫ​രി എ​ഡ്യൂ​ക്കേ​ഷ​ണ​ൽ കോം​പ്ല​ക്സ് മാ​നേ​ജ​ർ ഡോ. ​അ​ബ്ദു​റ​ഹി​മാ​ൻ മു​ബാ​റ​ക്ക്, ഓ​ർ​ഫ​നേ​ജ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ള്ള, കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, ഷെ​രീ​ഫ് ഷൂ​ജ, മൂ​സ​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ദ​ർ തേ​രേ​സ​യു​ടെ ജീ​വി​തം അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​നം, കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.
More in Malappuram :