മലപ്പുറം: സമഗ്രശിക്ഷ മലപ്പുറം-പ്രീ സ്കൂൾ കർമപദ്ധതിയുടെ ജില്ലാതല ശിൽപശാല പൂർത്തിയായി. പരിശീലനത്തിന്റെ ആദ്യഘട്ടം ഒക്ടോബർ 24 മുതൽ 29 വരെയും രണ്ടാംഘട്ടം ഒക്ടോബർ 30 മുതൽ നവംബർ മൂന്നു വരെയും മലപ്പുറം ഗ്രേസ് റെസിഡൻസിയിൽ നടന്നു. ആകെ 30 സ്കൂളുകൾക്കാണ് പരിശീലനം നൽകിയത്.
പരിശീലനത്തിന്റെ ഓരോ ഘട്ടങ്ങളിലും തെരഞ്ഞെടുത്ത 15 പ്രീസ്കൂളിനെ പ്രതിനിധീകരിച്ച് എച്ച്.എം, പ്രീസ്കൂൾ ചുമതലയുള്ള അധ്യാപകൻ, പ്രീസ്കൂൾ അധ്യാപിക, രണ്ടു വിദ്യാഭ്യാസ പ്രവർത്തകർ ഉൾപ്പെടെ (ഒരു വിദ്യാലയത്തിൽ നിന്നും നാലു പേർ) ആകെ 60 പേരാണ് പങ്കെടുത്തത്. സമഗ്രശിക്ഷ പ്രോഗ്രാം ഓഫീസറായ രത്നാകരൻ, ബിആർസി ട്രെയിനർമാരായ കൃഷ്ണൻ, മണികണ്ഠൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.
പ്രവാസി സംഗമം
മഞ്ചേരി : മഞ്ചേരി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം സംഘടിപ്പിച്ചു. കാൽനൂറ്റാണ്ട് പിന്നിട്ട പ്രവാസജീവിതം പൂർത്തിയാക്കിയവരെ ചടങ്ങിൽ അനുമോദിച്ചു. പ്രവാസി ക്ഷേമബോർഡ് ചെയർമാൻ പി .ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ടി ഫാറൂഖ് അധ്യക്ഷനായിരുന്നു. ഒ.എം.എ റഷീദ്, മുഹമ്മദ് ഹാരിസ്, ടി.എ മുനീർ, മുഹമ്മദാലി കൊടുമുണ്ട, അബ്ദുൾ ഗഫൂർ, സുലൈമാൻ, ഉസ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.