കരുവാരക്കുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ 2019 -2020 വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനു വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആബിദലി ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, വകുപ്പുതല മേധാവികൾ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു യോഗം. സേവന പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകിയുള്ള പദ്ധതികൾക്കു രൂപം നൽകാൻ തീരുമാനമായി. വൈസ്പ്രസിഡന്റ് ഐ.ടി സാജിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.വി മോഹനൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.ഉമ്മർകോയ, എൻ.കെ.ഉണ്ണീൻകുട്ടി, മഠത്തിൽ ലത്തീഫ്, കെ മുഹമ്മദ്, വി.ഷെബീറലി, കെ.പി ഹരിദാസൻ, കെ.കെ ജയിംസ്, ഷീനാജിൽസ്, കുര്യച്ചൻ കോലഞ്ചേരി, എൻ.കെ അബ്ദുറഹിമാൻ, പി. ഉണ്ണിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.