കൽപ്പറ്റ: 10ന് വൈകുന്നേരം നാലിന് കൽപ്പറ്റയിൽ എത്തുന്ന കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ വിജയിപ്പിക്കുമെന്ന് കൽപ്പറ്റ നിയോജകമണ്ഡലം സ്വാഗതസംഘം രൂപീകരണയോഗം തീരുമാനിച്ചു.ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ "വിശ്വാസം സംരക്ഷിക്കുവാൻ സകുടുംബം കോണ്‍ഗ്രസിനൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ എത്തുന്നത്. ആചാരങ്ങളും വിശ്വാസവും സംരക്ഷിച്ച് വിശ്വാസികൾക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നും ശബരിമലയെ കലാപഭൂമിയാക്കാൻ അനുവദിക്കില്ലെന്നും സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത്് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
പി.പി. ആലി അധ്യക്ഷത വഹിച്ചു. എൻ.ഡി. അപ്പച്ചൻ, കെ.വി. പോക്കർഹാജി, മാണി ഫ്രാൻസീസ്, എം.എ. ജോസഫ്, ബിനു തോമസ്, പി.കെ. അബ്ദുറഹിമാൻ, എം.എം. രമേശ്, പി.കെ. കുഞ്ഞുമൊയ്തീൻ, പി.കെ. അനിൽകുമാർ, സി. ജയപ്രസാദ്, ടി.ജെ. ഐസക്ക്, ഗോകുൽദാസ് കോട്ടയിൽ, സി.വി. പുഷ്പലത, പി.പി. റനീഷ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാനായി പി.പി. ആലിയേയും ജനറൽ കണ്‍വീനറായി മാണി ഫ്രാൻസീസിനെയും ട്രഷററായി ടി.ജെ. ഐസക്കിനെയും യോഗം തെരഞ്ഞെടുത്തു.