സുൽത്താൻ ബത്തേരി: ബാവലി എക്സൈസ് ചെക്കുപോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമീപകാലത്ത് എക്സൈസ് ജീവനക്കാർക്ക് നേരെ അതിക്രമങ്ങൾ വർധിക്കുകയാണ്.
ലഹരി മാഫിയയെ അമർച്ച ചെയ്യാൻ പൊതുസമൂഹവും പോലീസും എക്സൈസ് വകുപ്പിനോട് ചേർന്ന് നിൽക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.വി. വിജയകുമാർ അധ്യക്ഷത വഹിച്ചു. സെൽമ കെ. ജോസ്, രമേശ്, സുനിലൻ കുനിയിൽ, കെ. മനോഹരൻ എന്നിവർ പ്രസംഗിച്ചു.