മാനന്തവാടി: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാർ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10 കുടുംബങ്ങൾക്കു നാലു വീതം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. പ്രളയബാധിതരായ സഹപാഠികളുടെ കുടുംബങ്ങൾക്കാണ് കോഴിക്കുഞ്ഞുങ്ങളെ നൽകിയത്.
നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.കെ. തുളസിദാസ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ വി.ജെ. റോയ്, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ വി. ഗോപിനാഥൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എ. അബ്ദുൽ അസീസ്, ഹെഡ്മിസ്ട്രസ് ലില്ലി മാത്യു, സി.പി. മുഹമദലി, സ്കൂൾ എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അനിഷ ജോണ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇ.കെ. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.