കൽപ്പറ്റ: ഹൈറേഞ്ച് റൂറൽ ഡലവപ്പ്മെന്റ് സൊസൈറ്റി(എച്ച്ആർഡിഎസ്) സദ്ഗ്രഹ ആദിവാസി ഭവന പദ്ധതിയുടെ രണ്ടാം ഘട്ടമായി പൊഴുതന പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽ നിർമിക്കുന്ന 161 വീടുകളുടെ പ്രവൃത്തി പൂർത്തിയാകുന്നു. വീടുകളുടെ കൈമാറ്റം ഡിസംബറിൽ നടത്തുമെന്നു എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ, ചീഫ് പ്രൊജക്ട് കോ ഓർഡിനേറ്റർ ജോയി മാത്യു എന്നിവർ പറഞ്ഞു.
അപേക്ഷകൾ സ്വീകരിച്ച് പഞ്ചായത്തിന്റെ സഹകരണത്തോടെ അർഹരെന്നു കണ്ടെത്തിയ ആദിവാസി കുടുംബങ്ങൾക്കായാണ് സൊസൈറ്റി പ്രീ ഫാബ്രിക്കേറ്റഡ് വീടുകൾ നിർമിക്കുന്നത്. 370 ചതുരശ്ര അടി വിസ്തീർണമൂള്ളതാണ് ഓരോ വീടും. കിടപ്പുമുറി, അടുക്കള, സിറ്റൗട്ട്, ഹാൾ, ടോയ്ലറ്റ് എന്നിവ ഓരോ വീടിന്റെയും ഭാഗമാണ്.
ഓരോ വീട്ടിലേക്കും ആവശ്യമായ ഫർണിച്ചറും സൊസൈറ്റി നൽകും. ഒരു വീടിന്റെ നിർമാണത്തിനും ഫർണിച്ചറിനുമായി ഏകദേശം നാലു ലക്ഷം രൂപയാണ് സൊസൈറ്റി ചെലവഴിക്കുന്നതെന്നു സെക്രട്ടറി പറഞ്ഞു. ജില്ലയിൽ രണ്ടു വർഷമായി സൊസൈറ്റി സജീവമാണ്. പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ചലച്ചിത്ര നടൻ ചെതലയം പൂവഞ്ചി കോളനിയിലെ മണിക്ക് സൊസൈറ്റി നേരത്തേ വീടു നിർമിച്ചു നൽകിയിരുന്നു. സദ്ഗ്രഹ പദ്ധതിയിൽ സൊസൈറ്റി അട്ടപ്പാടിയിൽ ആയിരം വീടുകളുടെ നിർമാണം നടത്തിവരികയാണ്.