ഇരിങ്ങാലക്കുട: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് ഒറീസ സ്വദേശി മരിച്ചു. ഒറീസ ബലഗോണ് ബേലപ്പാട് റോഡിൽ ഭാഗീരഥി പ്രഥാന്റെ മകൻ രത്നാകർ പ്രഥാൻ (23) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഗുജറാത്ത് സ്വദേശി ശ്രാവണി(25) ന് പരിക്കേറ്റു.
കഴിഞ്ഞദിവസം രാത്രി ഇരിങ്ങാലക്കുട മൂന്നുപീടിക റോഡിൽ ചേലൂർ കാട്ടികുളത്തിന്റെ ഭിത്തിയിൽ വണ്ടിയിടിച്ചാണ് അപകടം. അപകടം നടന്ന ഉടനെ ലൈഫ് ഗാർഡ് പ്രവർത്തകർ ഇരുവരേയും സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രത്നാകറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗെയിൽ കന്പനിയുടെ കരാറുകാരായ ഐഎൽഎഫ്എസ് കന്പനിയുടെ ജീവനക്കാരാണ് ഇരുവരും. ചേലൂർ പള്ളിക്കടുത്താണ് ഇവർ താമസിക്കുന്നത്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.