ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ ചിത്രം ജയ് ഭീം വലിയ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് തൊണ്ണൂറുകളിൽ ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പോലീസ് ആക്രമണമാണ്. ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു.
രാജാക്കണ്ണിന്റെ കുടുംബത്തിനും പാർവതിക്കും സഹായവുമായി നടൻ രാഘവ ലോറൻസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകുന്നു.
ചിത്രത്തിലെ സെങ്കിനി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം പറയുന്നത്. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ 'സെങ്കിനി'യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു. സെങ്കിനിയായി ചിത്രത്തിൽ വേഷമിട്ട മലയാളി നടി ലിജോ മോൾ ഏറെ പ്രശംസയാണ് നേടിയിരുന്നു.
യഥാർത സെങ്കിനിയുടെ അവസ്ഥ ദയനീയം; വീട് നൽകുമെന്ന് ലോറൻസ്
10:52 PM Nov 08, 2021 | Deepika.com