കട്ടപ്പന: നഗരസഭ നടപ്പിലാക്കുന്ന ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഉപകരങ്ങൾ വിതരണംചെയ്യുന്ന പദ്ധതിയിലെ ഗുണഭോക്താക്കൾക്കായുള്ള മെഡിക്കൽ ക്യാന്പ് കട്ടപ്പന മുനിസിപ്പൽ ടൗണ്‍ഹാളിൽ നടന്നു. നഗരസഭ ചെയർമാൻ മനോജ് എം. തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ രാജമ്മ രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജോയി വെട്ടിക്കുഴി, ബെന്നി കല്ലൂപ്പുരയിടം, കൗണ്‍സിലർമാരായ എം.സി. ബിജു, ബെന്നി കുര്യൻ, ഐസിഡിഎസ് സൂപ്പർവൈസർ രാജമ്മ ജോസഫ് എന്നിവർ പങ്കെടുത്തു.