കാഞ്ഞങ്ങാട്: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണം ജില്ലാതല പരിപാടി അഞ്ചിന് കാഞ്ഞങ്ങാട്ട് നടക്കും. ഇതിന്റെ ഭാഗമായി വിളംബര യാത്ര, ഔഷധോദ്യാന സമർപ്പണം, സെമിനാർ, ഔഷധസസ്യ പ്രദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, വിദ്യാലയങ്ങളിൽ ആയുഷ് ക്ലബ് രൂപീകരണം എന്നിവ നടക്കുമെന്ന് ഭാരതീയചികിത്സാ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ.സലജകുമാരി പത്രസമ്മേളനത്തിൽ അറിയിച്ചു.
അഞ്ചിനു രാവിലെ 9.30 ന് കോട്ടച്ചേരി ബസ് സ്റ്റാൻഡിൽനിന്ന് വ്യാപാരഭവനിലേക്ക് വിളംബരഘോഷയാത്ര നടത്തും. ഘോഷയാത്രയിൽ ആരോഗ്യമേഖലയിലെ ജീവനക്കാർ, ആയുർവേദ കോളജ് വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും. പത്തിനു സ്മൃതി മണ്ഡപത്തിൽ ആയുഷ് ഗ്രാമം പദ്ധതിയിൽ ഒരുക്കിയ ഔഷധോദ്യാനം നഗരസഭ ചെയർമാൻ വി.വി.രമേശൻ നാടിനു സമർപ്പിക്കും.10.30 ന് വ്യാപാരഭവനിൽ 'പൊതുജനാരോഗ്യം ആയുർവേദത്തിലൂടെ ' സെമിനാർ നടക്കും. വി.വി.രമേശൻ ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ അരുൺ വിജയൻ മുഖ്യാതിഥിയായിരിക്കും. ഡോ. എസ്.വിജയൻ വിഷയാവതരണം നടത്തും.
അഞ്ചു മുതൽ ഒൻപതുവരെ മിനി സിവിൽ സ്റ്റേഷനിൽ ഔഷധസസ്യ പ്രദർശനം നടത്തും. ജില്ലാ ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു ദിലീപ് നേതൃത്യം നൽകും. വിവിധ കേന്ദ്രങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ പിടിഎ യുടെ സഹകരണത്തോടെ ആയുഷ് ക്ലബുകളും രൂപീകരിക്കും. പത്രസമ്മേളനത്തിൽ സീനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ.കെ.വിശ്വനാഥ്, ഡോ. ടി.കെ.വിജയകുമാർ, ഡോ.കെ.വി.പ്രമോദ്, ഷിനോ മാത്യു എന്നിവരും പങ്കെടുത്തു.