കാഞ്ഞങ്ങാട്: വിവാഹ ബ്യൂറോ മേഖലയിലേക്ക് കുടുംബശ്രീ കടന്നു വരുന്നതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആന്‍ഡ് ഏജന്റ്സ് അസോസിയേഷന് കേരളപ്പിറവി ദിനം കരിദിനമായി ആചരിച്ചു. പ്രതിഷേധയോഗം കാഞ്ഞങ്ങാട്ട് സംഘടന സ്ഥാപക നേതാവ് ജോണ്സണ് കുടിയാന്മല ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ചന്ദ്രന്റെ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം.രവീന്ദ്രന്, സംസ്ഥാന ട്രഷറര്‍ ടി.കെ.മാക്സിം ഗോര്‍ക്കി, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.കെ.പ്രതാപന്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കാര്ത്തികേയന്പിള്ള, സംസ്ഥാനതല വനിത കമ്മിറ്റി പ്രസിഡന്റ് കമല ആര്. പണിക്കര്‍, സംസ്ഥാനതല വനിത കമ്മിറ്റി സെക്രട്ടറി ഒ.കെ.വത്സല, സംസ്ഥാനതല വനിത കമ്മിറ്റി ട്രഷറര്‍ മോളി ആന്റണി എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ വിവാഹബ്യൂറോ മേഖലയിലേക്ക് കടന്നുവരുന്നതില്‍ പ്രതിഷേധിച്ചുള്ള സമരപരിപാടികളുടെ ഭാഗമായി 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസസമരം നടത്തുവാനും തീരുമാനിച്ചു. വിവാഹബ്യൂറോ മേഖല സര്‍ക്കാര്‍ സംരംഭമാക്കി വിവാഹ ഏജന്റുമാരായും വിവാഹനടത്തിപ്പുകാരായും പരിജ്ഞാനമുള്ള മുഴുവന്‍ പേര്‍ക്കും തൊഴില്നല്കി സംരക്ഷിക്കണമെന്നു സര്‍ക്കാരിനോടാവശ്യപ്പെട്ടു.