ഒരു കിലോ ശർക്കര 18 ലിറ്റർ ക്ലോറിൻ കലരാത്ത ശുദ്ധവെള്ളത്തിൽ അടപ്പുള്ള പാത്രത്തിൽ ലയിപ്പിച്ചെടുക്കണം. ഇത് 24 മണിക്കൂർ പിന്നിടുമ്പോൾ അടപ്പു തുറന്ന് അകത്തെ വായു കളഞ്ഞ് വീണ്ടു അടച്ചുവയ്ക്കണം. ഇതു എഴുദിവസം തുടരണം. തുടർന്ന് പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യം ആറിഞ്ച് കനത്തിൽ നാലു മീറ്റർ വരെ നീളത്തിൽ നിരത്തി ശർക്കര മിശ്രിതത്തിൽനിന്ന് ഒരു ലിറ്ററെടുത്ത് 30 ലിറ്റർ വെള്ളം ചേർത്ത് തളിക്കുക. ഇങ്ങനെ ഓരോ പാളി മാലിന്യം ഒരു മീറ്റർ വരെ ഉയരത്തിൽ നിരത്താവുന്നതാണ്. ഓരോ പാളി നിരത്തുമ്പോഴും ഒരു ലിറ്റർ മിശ്രിതം 30 ലിറ്റർ വെള്ളം ചേർത്ത് തളിക്കേണ്ടതാണ്. ഇതിനുശേഷം മാലിന്യക്കൂമ്പാരം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് ഭദ്രമായി മൂടിയിടണം. ഒരു മാസം കഴിഞ്ഞാൽ ഇവ വളമായി ഉപയോഗിക്കാം. ശർക്കര മിശ്രിതം ഒരു മാസം വരെ സൂക്ഷിക്കാവുന്നതാണ്.