+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജൈ​വ​വ​ളം നി​ർ​മാ​ണ​ത്തി​ന് ഇ​എം​ഒ സാ​ങ്കേ​തി​കവി​ദ്യ

കാ​ഞ്ഞ​ങ്ങാ​ട്: ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് നൂ​ത​ന സാ​ങ്കേ​തി​കവി​ദ്യ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി ക​ടി​ഞ്ഞി​മൂ​ല​യി​ലെ പ്രാ​ദേ​ശി​ക കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ൻ പി.​വി.​ദി​വാ​ക​ര​ൻ. മ​ര​ക്കാ​പ്പ് ക​ട​പ്പു​
ജൈ​വ​വ​ളം നി​ർ​മാ​ണ​ത്തി​ന്  ഇ​എം​ഒ സാ​ങ്കേ​തി​കവി​ദ്യ
കാ​ഞ്ഞ​ങ്ങാ​ട്: ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് നൂ​ത​ന സാ​ങ്കേ​തി​കവി​ദ്യ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി ക​ടി​ഞ്ഞി​മൂ​ല​യി​ലെ പ്രാ​ദേ​ശി​ക കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ൻ പി.​വി.​ദി​വാ​ക​ര​ൻ. മ​ര​ക്കാ​പ്പ് ക​ട​പ്പു​റം ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഏ​റ്റ​വും വേ​ഗ​ത്തി​ൽ സം​സ്ക​രി​ച്ച് ജൈ​വവ​ള​മാ​ക്കു​ന്ന​താ​ണ് ഇ​എം​ഒ (ഇ​ഫ​ക്ടീ​വ് മൈ​ക്രോ ഓ​ർ​ഗാ​നി​സം).

സ്കൂ​ൾ പ​രി​സ്ഥി​തി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ദി​വാ​ക​ര​ന്‍റെ ക​ടി​ഞ്ഞി​മൂ​ല​യി​ലെ ഔ​ഷ​ധ​ത്തോ​ട്ടം സ​ന്ദ​ർ​ശി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ​ത്. അ​ധ്യാ​പ​ക​രാ​യ വി.​വി.​സ​ര​സ്വ​തി, കെ.​ശ്രീ​ജ, എം.​ധ​നേ​ഷ്, കെ.​സ​തീ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.