പടന്ന: പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള ഗൃഹചൈതന്യം പദ്ധതിക്ക് തുടക്കമായി. ആര്യവേപ്പ് തൈ വിതരണം ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ്് പി.സി. ഫൗസിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. 2000 ആര്യവേപ്പിൻ തൈകൾ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീട്ടു പറമ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന നട്ടുപിടിപ്പിക്കും. കൃഷി ഓഫീസർ ടി. അംബുജാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.വി. മുഹമ്മദ് അസ്ലം, ടി.കെ.പി. ഷാഹിദ, കെ.പി. റഷീദ, അംഗങ്ങളായ ഒ. ബീന, കെ.വി. ഗോപാലൻ, ടി.കെ. സമീറ, ഓവർസിയർ പി. നീന, അക്കൗണ്ടന്റ് എം. സതീശൻ എന്നിവർ പ്രസംഗിച്ചു.