വലിയപറമ്പ്: കേരളപ്പിറവി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി വലിയപറമ്പ് പാണ്ഡ്യാലക്കടവിലെ നാട്ടുകാർ. "പ്ലാസ്റ്റിക് മുക്ത ക്ലീൻ ബീച്ച്' എന്ന മുദ്രാവാക്യവുമായാണ് വികസന സമിതിയുടെ നേതൃത്വത്തിൽ കേരള പ്പിറവി ആചരിച്ചത്.
കേരളത്തിലെ പ്രമുഖമായ കടലോര കായലായി അറിയപ്പെടുന്ന കവ്വായിക്കായലിന്റെ ഓരവും പാണ്ഡ്യാലക്കടവ് പ്രദേശത്തെ കടലോരവും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നൂറുകണക്കിന് നാട്ടുകാർ ഒറ്റ ദിവസം കൊണ്ട് ശുചീകരിച്ചു. ഏറെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ പ്രദേശത്തെയും പരിസര പ്രദേശങ്ങളെയും കോർത്തിണക്കി വിവിധങ്ങളായ ടൂറിസം പദ്ധതികൾ ഈ മാസം ഇവിടുത്തെ ജനകീയ ടൂറിസം പദ്ധതിയിൽ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നാട്ടുകാർ ശുചീകരിച്ചത്.