ചെറുവത്തൂർ: വലിയപറമ്പിന്റെ വിനോദസഞ്ചാര സാധ്യതകളും പുതിയ സംരംഭങ്ങളും ലക്ഷ്യം വച്ച് തേജസ്വിനി ടൂറിസം സഹകരണ സംഘം പ്രവർത്തനം തുടങ്ങി. ഹൊസ്ദുർഗ് താലൂക്കാസ്ഥാനമായി രൂപീകരിച്ച തേജസ്വിനി ടൂറിസം ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിനോദ സഞ്ചാര മേഖലയിൽ പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത്. വലിയപറമ്പ് സെൻട്രലിൽ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും എം. രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പി. ശ്യാമള അധ്യക്ഷത വഹിച്ചു.
സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ വി.ചന്ദ്രൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണവും പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അബ്ദുൾ ജബ്ബാർ ലോഗോ പ്രകാശനവും നിർവഹിച്ചു.
നവകേരള സൃഷ്ടിയിൽ ടൂറിസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സെമിനാറിൽ ബിആർഡിസി മാനേജിംഗ് ഡയറക്ടർ ടി.കെ. മൻസൂർ പ്രഭാഷണം നടത്തി. ലോഗോ രൂപ കൽപ്പന ചെയ്ത ഷിനൂപിന് ഉപഹാരം നൽകി. കെ. പുഷ്പ, സിപിഎം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ, ഒ.കെ. വിജയൻ, കെ.കെ. കുഞ്ഞബ്ദുള്ള, കാരണത്ത് മധുസൂദനൻ, എം. ഭാസ്കരൻ, സി. നാരായണൻ, പി. ശ്രീധരൻ, കെ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.